|    Jun 23 Fri, 2017 7:31 pm
FLASH NEWS

മണ്ണ് മാഫിയയുമായി ബന്ധം; നെയ്യാര്‍ഡാം പോലിസ് സ്‌റ്റേഷനിലെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു

Published : 1st December 2016 | Posted By: SMR

കാട്ടാക്കട: മണ്ണ് മാഫിയയുമായി ബന്ധമെന്ന പരാതിയെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉള്‍പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ മോഹനന്‍, െ്രെഡവര്‍ ഉമേഷ്, സിപിഒ സുരേഷ്ബാബു എന്നിവരെയാണ് റൂറല്‍ പോലിസ് മേധാവി ഷെഫീന്‍ അഹമ്മദ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മണ്ണിടിച്ച് കടത്തുന്ന സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത് എന്നനാട്ടുകാരുടെ  പരാതിയാണ് ഉ—ദ്യോഗസ്ഥരുടെ  സസ്‌പെന്‍ഷന്‍  നടപടിക്ക് കാരണമായത്. നെയ്യാര്‍ ഡാം പോലിസ്  സ്‌റ്റേഷന്‍ പരിധിയില്‍ വ്യാപകമായി  അനധികൃതമായി മണ്ണിടിച്ചു കടത്തുന്ന  സംഘങ്ങള്‍ക്ക് എല്ലാ  സഹായവും  ചില പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതായി  നാട്ടുകാര്‍ റൂറല്‍ പോലിസ് മേധാവിക്ക് നല്‍കിയിരുന്നു. രാത്രിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മണ്ണിടിച്ച് കടത്തുന്നുവെന്ന് സ്‌റ്റേഷനില്‍ പരാതി വിളിച്ചറിയിച്ചാല്‍ വിവരം അപ്പോള്‍ തന്നെ മണ്ണ് മാഫിയാസംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുക പതിവായിരുന്നു. പിന്നീട്  പോലിസ് സ്ഥലത്തെത്തുമ്പോള്‍  സംഘം സ്ഥലം വിട്ടിരിക്കും. ഇത് പതിവായതോടെ നാട്ടുകാര്‍ ഉന്നത ഉ—ദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.പരാതിയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ഇപ്പോള്‍ നടപടിക്ക് വിധേയരായവരും മണ്ണ് മാഫിയയുമായി നിരന്തരം ബന്ധപെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവി കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മണ്ണ് ഇടിച്ച് കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണ് വ്യക്തമായ തെളിവുകളോടെ പോലിസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ സഹായിച്ചത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ചില സംഘങ്ങളെ പിന്തുടര്‍ന്ന് പിടികൂടുന്നതും മറ്റ് ചിലരെ രക്ഷപെടാന്‍ അനുവദിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. ഇവരെ കൂടാതെ വേറെയും ചില പോലിസ് ഉ്യോഗസ്ഥന്മാര്‍ക്കും ഇത്തരം മാഫിയകളുമായി ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുള്ളതായി അറിയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക