|    Dec 15 Fri, 2017 4:22 am
FLASH NEWS

മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു

Published : 6th December 2017 | Posted By: kasim kzm

കണ്ണൂര്‍: ലോക മണ്ണ് ദിനാഘോഷ ജില്ലാതല പരിപാടി കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണോദ്ഘാടനം കെ എം ഷാജി എംഎല്‍എ നിര്‍വഹിച്ചു. മണ്ണ്, സംസ്‌കാരം, സൗന്ദര്യം എന്ന വിഷയത്തില്‍ ജില്ലാ വികസന കാര്യസമിതി ചെയര്‍മാന്‍ വി കെ സുരേഷ്ബാബുവും കാലാവസ്ഥ വ്യതിയാനംഇന്നലെ-ഇന്ന്-നാളെ എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ ഓഫിസര്‍ വി വി പ്രകാശനും ക്ലാസെടുത്തു.
ജില്ലാപഞ്ചായത്ത് വികസനസമിതി ചെയര്‍മാന്‍ കെ പി ജയപാലന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി കെ വിനോദ്, ജില്ലാപഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, കോളജ് പ്രിന്‍സിപ്പല്‍ ഓമന പങ്കന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ കെ പി അബ്ദുല്‍സമദ്, ഷഹീലാറോഡ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക