|    Jan 20 Fri, 2017 7:17 am
FLASH NEWS

മണ്ണ് കൊണ്ട് ചിത്രീകരിച്ച ചിത്ര പ്രദര്‍ശനവുമായി മനു കള്ളിക്കാട്

Published : 29th August 2016 | Posted By: SMR

കോഴിക്കോട്:  മണ്ണ് കൊണ്ട് മാത്രം ചിത്രീകരിച്ച മനു കള്ളിക്കാടിന്റെ ചിത്ര പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.പല നിറത്തിലുള്ള മണ്ണാണ് ചിത്രത്തിനായി ഉപയോഗിച്ചത്.ചിത്ര കലാസ്വാധകര്‍ മാത്രമല്ല വിദ്യാര്‍ഥികളും മണ്‍ ചിത്രം കാണാന്‍ ആര്‍ട്ട് ഗാലറിയിലേക്ക് ഒഴുകുകയാണ്. പ്രകൃതി വിനാശം ചെയ്യുന്ന ആധുനിക കാട്ടാളന്‍മാര്‍ക്ക് നേരെയുള്ള മുനിയുടെ രോഷം വരകളിലൂടെ ഒര്‍മ്മപ്പെടുത്തുകയാണ് ചിത്രകാരന്‍ മനു കള്ളിക്കാട്. ആദി കാവ്യ സംസ്‌കാരത്തിന്റെ അടി വേരുകള്‍ ചെന്നു നില്‍ക്കുന്നത് നമ്മുടെ മണ്ണിലാണ്.ഈ മണ്ണാകട്ടെ നമുക്ക് മാതാവും ദേവിയുമാണ്.ഇവിടെ മനു കള്ളിക്കാട് ചിത്രത്തിന്റെ ആവിഷ്‌ക്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മാധ്യമം മണ്ണാണ്.മണ്ണിന്റെ മഹത്വ മറിഞ്ഞ ചിത്രകാരന്‍ നമ്മുടെ പ്രകൃതിയേയും സംസ്‌ക്കാരത്തേയും കാത്തു വെച്ച് മണ്ണിലൂടെ പ്രകൃതിയിലേക്ക് മടങ്ങാന്‍ നാടിനെ പ്രേരിപ്പിക്കുകയാണ് മനു കള്ളിക്കാടിന്റെ വരായണം എന്ന മണ്‍ ചായാചിത്രങ്ങള്‍.മണ്ണിനേയും പ്രകൃതിയേയും ഭൂമിയേയും കളങ്കപ്പെടുത്തുന്നവര്‍ക്കെതിരെയുമുള്ള ചിത്രകാരന്റെ രോഷാഗ്നി കൂടിയാണ് വരായണം എന്ന ചിത്ര പ്രദര്‍ശനം.  ആകെ നാല്‍പ്പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.31 വരെ പ്രദര്‍ശനം ഉണ്ടാകും.ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രദര്‍ശന സമയം. ജന്‍മ സിദ്ധമായ കലാ വാസനയാണ്  ചിത്രകാരനായി തീരാന്‍ സാധിച്ചതെന്ന് മനു കള്ളിക്കാട് പറഞ്ഞു.1 998ല്‍ ആദ്യ ചിത്ര പ്രദര്‍ശനം കോഴിക്കോട് ലളിത കലാ അക്കാദമിയില്‍ നടത്തിയപ്പോള്‍ ചിത്രകലാസ്വാധകരില്‍ നിന്നും ലഭിച്ച പിന്തുണയാണ് വീണ്ടും പുതുമയാര്‍ന്ന മണ്ണ് കൊണ്ടുള്ള പ്രദര്‍ശനവുമായി  ഈ ചിത്രകാരന്‍ എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക