|    May 27 Sat, 2017 6:14 am
FLASH NEWS

മണ്ണെണ്ണ വിലവര്‍ധന: ഉത്തരവില്‍ പ്രതിഷേധിച്ച് 19ന് ധര്‍ണ

Published : 20th August 2016 | Posted By: SMR

കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ മണ്ണെണ്ണവില വര്‍ധിപ്പിച്ച നടപടിക്കെതിരേ വന്‍ പ്രതിഷേധം. വിലവര്‍ധന മല്‍സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു മല്‍സ്യബന്ധനമേഖലയിലെ വിവിധ സംഘടനാപ്രതിനിധികള്‍ പറഞ്ഞു. മണ്ണെണ്ണവില കൂട്ടിയ സിവില്‍സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനും പറഞ്ഞു. മണ്ണെണ്ണവില വര്‍ധിപ്പിച്ച് ഉത്തരവിറക്കിയ സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നടപടിക്കെതിരേ സപ്തംബര്‍ 19നു തിരുവനന്തപുരത്തുള്ള കമ്മീഷണറേറ്റിന് മുമ്പില്‍ റേഷന്‍ വ്യാപാരികളും മണ്ണെണ്ണ മൊത്തവ്യാപാരികളും സംയുക്തമായി ധര്‍ണ നടത്തുമെന്നും ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. മൂന്നു മാസം കൂടുമ്പോള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേനെയാണു കേന്ദ്രം മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇതു മല്‍സ്യബന്ധനമേഖലയ്ക്ക് ഒട്ടും പര്യാപ്തമല്ലെന്നു കേരള മല്‍സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
നികുതി വര്‍ധനവ്:

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day