|    Mar 25 Sat, 2017 3:39 am
FLASH NEWS

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Published : 10th September 2016 | Posted By: mi.ptk

കാസര്‍കോട്: ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിനിയും കാസര്‍കോട് വിദ്യാനഗര്‍ ശാലയിലെ കോട്ടേഴ്‌സ് താമസക്കാരിയുമായിരുന്ന അഫ്രീന(22)ആണ്  മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നവീസിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് അഫ്രീനക്ക് പൊള്ളലേറ്റത്. ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. പിതാവ് നിഹാല്‍, മാതാവ് മൗസീന. അഞ്ച് വര്‍ഷമായി വിദ്യാനഗറില്‍ താമസിച്ച് ടൈലറിംഗ് ജോലി ചെയ്തുവരികയായിരുന്നു നവീസ്.

(Visited 128 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക