|    Sep 20 Wed, 2017 9:16 am
Home   >  Todays Paper  >  Page 5  >  

മണ്ണെണ്ണയുടെ ചില്ലറ വില്‍പനവില 18 രൂപയാക്കി

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: പൊതുവിതരണശൃംഖല വഴി  വിതരണം നടത്തുന്ന മണ്ണെണ്ണയുടെ എക്‌സ്  ഇന്‍സ്റ്റലേഷന്‍ വില ഓയില്‍ക്കമ്പനികള്‍ ആഗസ്ത് മുതല്‍ വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണെണ്ണയുടെ ചില്ലറവില്‍പനവില 17 രൂപയില്‍നിന്ന് 18 രൂപയാക്കി സംസ്ഥാനമൊട്ടാകെ നിജപ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി അറിയിച്ചു. 17 രൂപയില്‍നിന്ന് 17.50 രൂപയാക്കി വര്‍ധിപ്പിക്കുമ്പോള്‍ അരലിറ്റര്‍ മണ്ണെണ്ണയുടെ വില 8.75 രൂപയാവും. 25 പൈസ നിലവിലില്ലാത്തതിനാല്‍ ഈ വില ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് മണ്ണെണ്ണയുടെ ചില്ലറവില ഏകീകരിച്ച് 18 രൂപയായി നിജപ്പെടുത്തേണ്ട സാഹചര്യമുണ്ടായതെന്ന് സ്‌പെഷ്യല്‍ സെക്രട്ടറി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക