|    May 26 Fri, 2017 1:20 pm
FLASH NEWS

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പരാതി

Published : 28th February 2016 | Posted By: SMR

ആനക്കര: കൂറ്റനാട്- തണ്ണീര്‍കോട് റോഡിന് സമീപം കരിമ്പയില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പരാതിയുമായി നാട്ടുകാര്‍. കക്കാട്ടിരിയിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ടുള്ള ഖബര്‍സ്ഥാന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് പറയുന്നു. എന്നാല്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന സര്‍ക്കാര്‍ അധീനതയിലുള്ള ബണ്ട് നിര്‍മാണത്തിനാണ് മണ്ണ് ഉപയോഗപ്പെടുത്തേണ്ടത്രെ.
പരാതിയില്‍ പാലക്കാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇടപെട്ടതോടെ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം പരിശോധിച്ചു. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള നടപടികള്‍ കണ്ടെത്തിയാല്‍ നിര്‍ത്തിവക്കാനാണ് അധികാരികളുടെ നിര്‍ദ്ദേശം. അനുമതിയുടെ മറവില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനായി തൃത്താല, ചാലിശ്ശേരി എസ്.ഐമാര്‍ക്ക് റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day