|    Apr 24 Mon, 2017 4:44 pm
FLASH NEWS

മണ്ണുമാന്തി യന്ത്രത്തില്‍ ട്രെയിന്‍ തട്ടി; ഒഴിവായത് വന്‍ അപകടം

Published : 1st December 2016 | Posted By: SMR

ആലുവ: മെട്രോ നിര്‍മാണ മേഖലയിലെ മണ്ണുമാന്തിയന്ത്രത്തില്‍ ട്രെയിനിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് മെട്രോയുടെ രണ്ടാം സ്റ്റേഷനായ ആലുവ പുളിഞ്ചോട് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീവണ്ടി മണ്ണുമാന്തി യന്ത്രത്തില്‍ തട്ടിയത്.
നിര്‍മാണമേഖലയിലെ മണ്ണ് നിരപ്പാക്കുന്നതിനിടയിലാണു യന്ത്രം തെന്നിമാറി റെയില്‍പ്പാളത്തിലേക്കു കടന്നത്. ഉടന്‍തന്നെ യന്ത്രം വെട്ടിച്ചു മാറ്റുന്നതിനിടയിലാണു തീവണ്ടി കടന്നുവരുന്നതിന്റെ വെളിച്ചം ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഉടന്‍ യന്ത്രത്തിന്റെ ഡ്രൈവറായിരുന്ന മുര്‍ഷിദാബാദ് സ്വദേശി ഹക്കീം മുഹമ്മദ് (38) വാഹനത്തില്‍ നിന്നു  പെട്ടന്ന് ചാടിയിറങ്ങി. ഈ സമയം പാഞ്ഞുവന്ന ട്രെയിന്‍ മണ്ണുമാന്തി യന്ത്രത്തെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഭാഗ്യംകൊണ്ടു മാത്രമാണ് മണ്ണുമാന്തിയിന്റെ ഡ്രൈവറും തീവണ്ടി യാത്രക്കാരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day