|    Jul 21 Sat, 2018 7:46 am
FLASH NEWS

മണ്ണും കല്ലും റോഡില്‍ അടിഞ്ഞുകൂടി വെട്ടിക്കുഴക്കവലയില്‍ റോഡ് തകര്‍ന്നു

Published : 13th September 2017 | Posted By: fsq

 

കട്ടപ്പന: വെട്ടിക്കുഴക്കവലയില്‍ റോഡ് തകര്‍ന്നു. റോഡില്‍ കല്ലും മണ്ണും വെള്ളവും നിറഞ്ഞതോടെ വെട്ടിക്കുഴക്കവലയിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമായി. മൂന്നു റോഡുകള്‍ ഒന്നുചേരുന്ന ഭാഗത്താണ് ഏറെ അപകടസാധ്യത. പേഴുംകവല, വെള്ളയാംകുടി എന്നീ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും മണ്ണും കല്ലുകളും റോഡില്‍ തങ്ങി നില്‍ക്കുകയാണ്. ഇവിടെയുള്ള കലുങ്ക് മണ്ണ് മൂടിയ നിലയിലാണ്. വെള്ളയാംകുടി എസ്എന്‍ ജങ്ഷന്‍ ബൈപാസ് റോഡിന്റെ വീതി കൂട്ടിയതിനെ തുടര്‍ന്നാണ് കലുങ്ക് മണ്ണിനടിയിലായതെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് പണി നടന്നപ്പോള്‍ കലുങ്ക് പഴയ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. മണ്ണും കല്ലും റോഡില്‍ അടിഞ്ഞുകൂടിയതിനാല്‍ ഈ ഭാഗത്ത് അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രിക ഇവിടെ അപകടത്തില്‍പെട്ടിരുന്നു. റോഡിലൂടെ വെള്ളമൊഴുകുന്നതിനാല്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. റോഡിലൂടെ സുരക്ഷിത യാത്രയ്ക്ക് സാഹചര്യം ഒരുക്കിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss