|    Aug 22 Wed, 2018 7:21 am
FLASH NEWS

മണ്ണില്‍ പൊന്ന് വിളയിക്കാന്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍

Published : 8th June 2017 | Posted By: fsq

 

മാള: മണ്ണില്‍ പൊന്ന് വിളയിക്കാന്‍ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍. മാള സൊക്കോര്‍സൊ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വീസ്  സ്‌കീമില്‍ അംഗങ്ങളായ വിദ്യാര്‍ഥികളും പുളിയിലക്കുന്ന് സെന്റ് ജോസഫ് ഏജ്ഡ് ഹോമും ചേര്‍ന്ന് മാള കൃഷിഭവന്റെ നേതൃത്വത്തിലാണ്  മണ്ണില്‍ പൊന്ന് വിളയിക്കാനായി കര നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. അഷ്ടമിച്ചിറ  പുളിയിലക്കുന്ന് പ്രദേശത്ത് ആരംഭിച്ച കരനെല്‍കൃഷിയുടെ വിത്തിറക്ക ല്‍ ഉദ്ഘാടനം മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍  നിര്‍വഹിച്ചു. അമ്പഴക്കാട് ഫെറോന വികാരി ഫാദര്‍ പോളി പടയാട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം ഗൗരി, സൊക്കോര്‍സൊ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലയ, വൃദ്ധ സദനം സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss