|    Oct 22 Mon, 2018 2:08 pm
FLASH NEWS

മണ്ണിട്ട് നികത്തിയ ഭൂമിയില്‍ സിപിഐ കൊടിനാട്ടി

Published : 9th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി ശക്തി തിയ്യേറ്ററിന് പിന്‍വശത്തെ വിവാദ ഭൂമിയില്‍ സിപിഐ.പ്രവര്‍ത്തകര്‍ കൊടിനാട്ടി. പൊന്നാനി ശക്തി തിയ്യേറ്ററിന് പിറകുവശത്തെ നഞ്ചഭൂമിയില്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം മണ്ണിട്ട് നികത്തിയ സ്ഥലത്താണ് സിപിഐ പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്. സംഘടിച്ചെത്തിയ പതിനഞ്ചോളം സിപിഐ പ്രവര്‍ത്തകരാണ് വിവാദ ഭൂമിയില്‍ കൊടികുത്തിയത്. കൊതുകുശല്ല്യം ഇല്ലാതാക്കുന്നതിനു വേണ്ടി ഭൂമിയിലെ വെള്ളം കാന കെട്ടി ഒഴുക്കിവിട്ട് മണ്ണിട്ട് നല്‍കാനാണ് സെക്രട്ടറി ഭൂഉടമയക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഒരേക്കറോളം വരുന്ന സ്ഥലത്ത് ഉത്തരവിന്റെ മറവില്‍ മണ്ണിട്ട് നികത്താനുള്ള നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭൂമാഫിയയെ സഹായിക്കാന്‍ ഭരണ സമിതിയും, സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ നീക്കമെന്ന് നേരത്തെ തന്നെ സിപിഐയും, യുഡിഎഫും ആരോപിച്ചിരുന്നു. ഭൂമാഫിയയുടെ കൈയില്‍ നിന്ന് പണം സ്വീകരിച്ചാണ് ഉത്തരവ് നല്‍കിയതെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് സിപിഐ ഭൂമിയില്‍ കൊടിനാട്ടിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗ ണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ ചെയര്‍മാനെ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എ കെ ജബ്ബാര്‍ വെല്ലുവിളിച്ചു. മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ഏറെ നേരം വിവാദ ഭൂമിയില്‍ തമ്പടിച്ചു. സെക്രട്ടറിയുടേത് അപമാനകരമായ പ്രവൃത്തിയാണെന്ന് സിപിഐ നേതാവ് എന്‍ സിറാജുദ്ദീന്‍ പറഞ്ഞു. വിഷയത്തില്‍ പരിഹാരം കാണുന്നതിന് ഏതറ്റം വരെ പോവാനും തയ്യാറാണെന്നാണ് സിപിഐയുടെ നിലപാട്. നേരത്തേ സിപിഐ പ്രതിനിധികളായ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരേ അസഭ്യം പറഞ്ഞതിന് നഗരസഭാ സെക്രട്ടറി പോലിസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സിപിഐ ഇതിന് പ്രതികാരം ചെയ്യുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തില്‍ ധൈര്യമുണ്ടെങ്കില്‍ ചെയര്‍മാന്‍ അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നഗരസഭ ഭരിക്കുന്ന എല്‍ഡിഎഫില്‍ ഭിന്നത വര്‍ധിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss