|    Oct 24 Wed, 2018 1:27 am
FLASH NEWS

മണ്ണിട്ടു നികത്തല്‍ : രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്ന് ഭരണസമിതി

Published : 16th September 2017 | Posted By: fsq

 

പൊന്നാനി: ശക്തി തിയ്യേറ്ററിന് പുറകുവശത്തുള്ള ഒരേക്കര്‍  വെള്ളക്കെട്ട് ഭൂമി മണ്ണിട്ട് നികത്താന്‍ നഗരസഭ സെക്രട്ടറി ഉത്തരവ് നല്‍കിയതുമായി  ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്ന് നഗരസഭ ഭരണസമിതി. പ്രദേശത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സദുദ്ദേശത്തോടെയാണ്  സെക്രട്ടറി നോട്ടീസ് നലകിയത്. എന്നാല്‍ നോട്ടീസില്‍ പിശക് സംഭവിച്ചത് തിരിച്ചറിഞ്ഞ്  ഇത് റദ്ദ് ചെയ്യുകയും പുതുക്കിയ നോട്ടീസ് നല്‍കുകയും ചെയ്തു. പിശക് സംഭവിച്ചതാണെന്നും ആരോപണത്തിന്  യാതൊരു കഴമ്പുമില്ലായെന്നും പ്രാഥമികാന്വേഷണത്തില്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടും തീര്‍ത്തും രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് ഭരണസമിതി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മഴക്കാലം വന്നതോടെ മലിന്യ ജലം കെട്ടിക്കിടന്ന് പ്രദേശ വാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സ്ഥലം ആരോഗ്യ സംഘം സന്ദര്‍ശിച്ചത്. മാത്രവുമല്ല സ്ഥലത്ത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമീപത്തുള്ള കരിയന്തറ കോളനി നിവാസികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഈഴുവത്തിരുത്തി പിഎച്ച്‌സി  ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പ്രസ്തുത  സംഘം സ്ഥലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്  മലിനജലം ഒഴിവാക്കാനുള്ള നടപടിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആരോഗ്യ പ്രശ്‌നം മാത്രം കണക്കിലെടുത്ത് സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനാണ്  ശ്രമിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss