|    Aug 23 Wed, 2017 1:23 pm
FLASH NEWS

മണ്ണിടിച്ചില്‍; നാല് കുടുംബങ്ങള്‍ അപകടാവസ്ഥയില്‍

Published : 10th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ഇത്തിത്താനം ചാലച്ചിറക്കും കല്ലുകടവിനും മധ്യേ ചാലച്ചറതോട്ടിനു സമീപം താമസിക്കുന്ന നാലു കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍. ഇവര്‍ താമസിക്കുന്ന വീടുകളുടെ മുകള്‍തട്ടിലെ പുരയിടിത്തില്‍ നിന്ന് ഏതു നിമിഷവും മണ്ണിടിഞ്ഞു വീണ് അപകടം സംഭവിക്കാവുന്ന നിലയിലാണ്. തോടിനരികെ താമസിക്കുന്ന സാനുവിന്റെ വീടിന്റെ അടിത്തറയുടെ ഒരുഭാഗത്തെ മണ്ണ് ഇതിനോടകം അടര്‍ന്നിട്ടുമുണ്ട്. ഈ വീട് ഇടിഞ്ഞു വീണാല്‍ അതു പതിക്കുന്നതു താഴെ തോട്ടിറമ്പില്‍ താമസിക്കുന്ന മറ്റു മൂന്നു വീടുകളുടെ മുകളിലേക്കായിരിക്കും. ഈ പ്രദേശത്തെ മണ്ണ് കൂടുതല്‍ പശയില്ലാത്ത മണ്ണായിതിനാല്‍ ഓരോ മഴയിലും കൂടുതല്‍ മണ്ണ് ഒലിച്ചുപോവുക പതിവാണ്. ഇതു സംബന്ധിച്ചു സ്ഥലവാസികള്‍ എംഎല്‍എയ്ക്കും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അവര്‍ സ്ഥലം സന്ദര്‍ശിച്ചതൊഴിച്ചാല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നു സ്ഥലവാസികള്‍ പറയുന്നു. പ്രശ്‌നം ത്രിതല പഞ്ചായത്തുകളിലും അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ല. ഈ ഭാഗം സംരക്ഷണ ഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കില്‍ അടുത്ത മഴയോടെ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും അത് ദുരിതത്തിന് ഇടയാക്കുകയും ചെയ്യും. തോടിന്റെ എതിര്‍ഭാഗത്തു കഴിഞ്ഞ വര്‍ഷമുണ്ടായ പേമാരിയില്‍ വലിയപാറ അടര്‍ന്നു വീണുതാഴെയുള്ള വീടിന്റെ ഭിത്തിയില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായിരുന്നു. അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നു സിപിഎം തുരുത്തി ലോക്കല്‍ സെക്രട്ടറി എം എന്‍ മുരളീധരന്‍ നായര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക