|    Sep 26 Wed, 2018 5:09 am
FLASH NEWS

മണ്ണിടിച്ചില്‍ തുടരുന്നു: ഭീതിയൊഴിയാതെ നാട്ടുകാര്‍

Published : 25th August 2018 | Posted By: kasim kzm

ഒറ്റപ്പാലം: അനങ്ങന്‍മലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉരുള്‍പ്പൊട്ടലിനു സമാനമായി മണ്ണിടിച്ചിലും വെള്ളപ്പാച്ചിലുമുണ്ടായത് നാലു തവണ. നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍ കഴിയുന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ അറവക്കാട് കൂട്ടരാംകുളത്തും മേലൂരിലെ ഭരതപ്പാറ കോളനിയിലും ഒറ്റപ്പാലം നഗരസഭയിലെ വരോട് കനാല്‍ റോഡ് വടക്കുംമുറിയിലുമാണ് നാല് തവണ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്.
കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ കനത്ത മഴയിലാണ് കൂട്ടരാംകുളത്തും,മേലൂരിലും മണ്ണിടിച്ചില്‍ ഉണ്ടായത്.കഴിഞ്ഞ ജൂണില്‍ ഉണ്ടായതടക്കം വരോട് വടക്കുംമുറിയില്‍ രണ്ട് തവണയാണ് മണ്ണിടിച്ചില്‍ നടന്നത്. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇതില്‍ മിക്ക കുടുംബങ്ങളും മഴവിട്ടതോടെ വീണ്ടും തിരിച്ചെത്തിയെങ്കിലും അടിവാരത്ത് താമസിക്കുന്നതില്‍ ഭീഷണി നിലനില്‍ക്കുകയാണ്. രൂക്ഷമായ മണ്ണിടിച്ചിലും,വെള്ളപ്പാച്ചിലിനും ശമനമായിട്ടുണ്ടെങ്കിലും പൂര്‍ണമായി വിട്ട് മാറിയിട്ടില്ല.
ഇനിയും കനത്ത മഴ ഉണ്ടാകുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പാറകളും മരങ്ങളും വീടുകള്‍ക്ക് മുകളില്‍ പതിക്കാവുന്ന അവസ്ഥയാണ്. അപകട സാധ്യത മുന്‍നിര്‍ത്തി മേലൂരിലെ കോളനിക്ക് മുകളില്‍ ജിയോളജി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും റിപോര്‍ട്ട് റവന്യൂ വകുപ്പിന് കൈമാറിയിട്ടില്ല. ഇപ്പോള്‍ ശക്തമായ കാറ്റും മഴയും ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ അപകടഭീഷണി നിലനില്‍ക്കുന്നില്ലെന്ന നിലപാടിലാണ് അധികൃതര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss