|    Sep 25 Tue, 2018 4:25 pm
FLASH NEWS

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കര്‍മനിരതരായി

Published : 19th August 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: തോരാമഴയിലും രക്ഷാപ്രവര്‍ത്തനത്തില്‍ നാടൊന്നിച്ചു .ബുധനാഴ്ച രാത്രി വെള്ളികുളത്ത് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ അപകടത്തില്‍പ്പെട്ടു എന്നറിഞ്ഞപ്പോള്‍ തന്നെ ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ നന്മ കൂട്ടം പ്രവര്‍ത്തകരാണ് മരണപെട്ട മോളിയുടെ മൃതദേഹം കണ്ടെത്തിയത്. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ചും നാട്ടുകാര്‍ തിരച്ചിലിന് ഇറങ്ങിയെങ്കിലും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകും എന്ന അവസ്ഥയിലായിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ നന്‍മ കൂട്ടം അംഗങ്ങളും, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി എച്ച് ഹസീബിന്റെ നേത്യതത്തിലുള്ള സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.നന്മകൂട്ടത്തിന്് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷന്‍ പ്രസിഡന്റ് കെ എസ് ആരിഫ് നിര്‍വഹിച്ചു. മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ്, കനിവ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ കാസിം,തെക്കേക്കര മേഖല പ്രസിഡന്റ് പി എസ് സിറാജ്, സെക്രട്ടറി പി എസ മാഹീന്‍, വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് അബുല്ലാഖാന്‍ ,നഗരസഭാ കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപള്ളില്‍, ഇസ്മായില്‍ കീഴേടം, എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി ഇ പി അന്‍സാരി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss