|    Aug 16 Thu, 2018 12:42 am
FLASH NEWS
Home   >  Kerala   >  

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.

Published : 9th August 2018 | Posted By: G.A.G

കനത്ത മഴയെ തുടര്‍ന്നു അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.

അടിമാലി, കൊരങ്ങാട്ടി എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്.അടിമാലിമൂന്നാര്‍ ദേശീയപാതയ്ക്ക് സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍ കോയയുടെ കുടുംബത്തിലെ അഞ്ച് പേരാണ്  പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത്. ഹസന്‍ കോയ ഉള്‍പ്പെടെ ഏഴ് പേരാണ് മണ്ണിനടില്‍ അകപ്പെട്ടത്. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹസന്‍ കോയയെയും ബന്ധു സൈനുദ്ദീനെയും രക്ഷപ്പെടുത്തി. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ഷെമീനയും മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്.
അടിമാലിയിലെ ആദിവാസി കോളനിയായ കൊരങ്ങാട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടിനു മുകളില്‍ മണ്ണ് വീണ് രണ്ട് പേര്‍ മരിച്ചു. മോഹന്‍, ഭാര്യ ശോഭന എന്നിവരാണ് മരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss