|    Sep 26 Wed, 2018 2:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മണ്ണിടിച്ചിലില്‍ കുടുംബത്തെ കാത്തത് വളര്‍ത്തുനായ

Published : 13th August 2018 | Posted By: kasim kzm

കഞ്ഞിക്കുഴി: നിരവധി പേരുടെ ജീവന്‍ നഷ്ടമായ കാലവര്‍ഷ കെടുതിയില്‍ കുടുംബത്തിനു രക്ഷകനായത് വളര്‍ത്തുനായ. ഇടുക്കി കഞ്ഞിക്കുഴി പാറയില്‍ മോഹനന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലാണ് അനുഭവപ്പെട്ടത്. എന്നാല്‍, വളര്‍ത്തുനായ റോക്കിയുടെ ജാഗ്രത മോഹനനും കുടുംബത്തിനും രക്ഷയാവുകയായിരുന്നു.
ബുധനാഴ്ച അതിരാവിലെ റോക്കിയുടെ കുര കേട്ടാണ് മോഹനന്‍ ഉണര്‍ന്നത്. എന്നാല്‍, മോഹനന്‍ ഇത് ആദ്യം അവഗണിച്ചു. നായ നിര്‍ത്താതെ കുരയ്ക്കുകയും ഓരിയിടാന്‍ തുടങ്ങുകയും ചെയ്തതോടെ എന്തോ പ്രശ്‌നമുണ്ടെന്നു മനസ്സിലാക്കിയ മോഹനനും കുടുംബവും പുറത്തിറങ്ങി. ഈ സമയത്താണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഇതു കണ്ടപ്പോഴാണ് തങ്ങളെ രക്ഷിക്കാനാണ് റോക്കി കുരച്ചതെന്ന് മോഹനനും കുടുംബവും തിരിച്ചറിഞ്ഞത്.
കഞ്ഞിക്കുഴി ദുരിതാശ്വാസ ക്യാംപിലാണ് മോഹനനും കുടുംബവും ഇപ്പോഴുള്ളത്. ഇവരുടെ വീടിനു സമീപം അടര്‍ന്നുവീഴാന്‍ പാകത്തില്‍ വലിയ പാറകളും മണ്ണും ഇനിയുമുള്ളതിനാല്‍ അവയൊക്കെ നീക്കം ചെയ്യാതെ വീട്ടിലേക്ക് താമസം മാറുക അസാധ്യമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss