|    Sep 26 Wed, 2018 2:31 pm
FLASH NEWS

മണ്ണാര്‍ക്കാട് മേഖലയില്‍ കാറ്റില്‍ വ്യാപകനാശം

Published : 7th May 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: ചെട്ടിക്കാട്, മുണ്ടേക്കരാട്, കൊന്നക്കോട് ഭാഗങ്ങില്‍ കാറ്റിലും മഴയിലും വ്യാപക നാശം. പത്തോളം  വീടുകള്‍ക്കു മുകളില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. പലരുടേതായി രണ്ടായിരത്തോടളം റബറും വാശയും നശിച്ചു. ചെട്ടിക്കാട് മുണ്ടംകുഴി സന്തോഷ്, മുണ്ടംകുഴി സതീശ്, മുണ്ടംകുഴി സുന്ദരന്‍, അശോക് കുമാര്‍, സുരേഷ് കുമാര്‍, ജയസുന്ദരന്‍, ബിജു, രാധാകൃഷ്ണന്‍, ബാബു എന്നിവരടെ വീടുകള്‍ക്കാണ് കേടു പറ്റിയത്.
പത്തിലേറെ വൈദ്യുത കാലുകള്‍ മറിഞ്ഞു വീണു. കൊന്നക്കാട് അമ്പാഴക്കോടന്‍ ഹംസ, ചീരത്തടയന്‍ റഫീഖ്, മുണ്ടേക്കരാട് ചീരത്തടയന്‍ അബ്ദു,കൊന്നക്കാട് വട്ടായില്‍ ജോണി, ആലായിന്‍ ബാപ്പുട്ടി, രാജീവ്, അസീസ് എന്നിവരുടെ റബര്‍ മരങ്ങള്‍ കാറ്റില്‍ നശിച്ചു. പുത്തന്‍പുര ബാപ്പുട്ടി, മുഹമ്മദ് ചേരിക്കപ്പാടം, കളത്തുംപടി മുഹമ്മദ് തുടങ്ങിയവരുടെ വാഴകളും നശിച്ചു. വീഴാറായ മരങ്ങള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. വൈദ്യുതിവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി വൈദ്യുതി നടപടികള്‍ സ്വീകരിച്ചു. റവന്യു വകുപ്പും നാശനഷ്ടം കണക്കാക്കി വരികയാണ്. അഗ്‌നിശമന സേനയും രംഗത്ത് എത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss