|    Jan 23 Mon, 2017 8:10 pm
FLASH NEWS

മണ്ണാര്‍ക്കാട് മേഖലയിലെ വന്യജീവി ആക്രമണം; വൈദ്യുതിവേലിക്ക് 14 ലക്ഷം രൂപ

Published : 6th August 2016 | Posted By: SMR

മണ്ണാര്‍ക്കാട്: വന്യജീവികളുടെ ആക്രമം തടയാന്‍ വൈദ്യുത വേലി നിര്‍മിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ രാജു അറിയിച്ചു. മണ്ണാര്‍ക്കാട് വനമേഖലയിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ എത്തിയ മന്ത്രി പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
അടിയന്തരമായി തത്തേങ്ങലം ആനമൂളി, ഇരുമ്പകച്ചോല, വരപ്പാറ, ഷോളയൂര്‍ വെച്ചപ്പതി, സാമ്പാര്‍ക്കോട്, ചീനിക്കപ്പാറ ഭാഗങ്ങളില്‍ വൈദ്യുത വേലി നിര്‍മിക്കാനാണ് തുക അനുവദിച്ചത്. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെംബര്‍, റേഞ്ച് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വേലിയുടെ നിര്‍മാണവും സംരക്ഷണവും നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാന്‍ ദൃതകര്‍മ സേനയെ  ശക്തിപ്പെടുത്തും. അട്ടപ്പാടി മേഖലയിലേക്ക് ഒരു ദൃതകര്‍മ സേനയെകൂടി അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ആനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തും.
ഉദ്യോഗസ്ഥര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതികള്‍ നടപ്പാക്കണം. പരസ്പരം സൗഹൃദ മനോഭാവം പുലര്‍ത്തുന്നത് വനസംരക്ഷണത്തിനു ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് കര്‍ശനനടപടി വേണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്നുമാണ് യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. വന്യമൃഗങ്ങളെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ക്ക് ആവശ്യമായ ഉപകരണങ്ങളില്ലെന്ന് കോങ്ങാട് എംഎല്‍എ വിജയദാസ് പറഞ്ഞു.
കാട്ടാനകളുടെ ആക്രമണംകൊണ്ടുള്ള ദുരിതം അട്ടപ്പാടി ബ്ലോക്ക് പ്രസിഡണ്ട് ഈശ്വരിരേശന്‍ വിവരിച്ചു. നിര്‍ദേശങ്ങളും പരാതികളും പരിശോധിച്ചു നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി മൊയ്തു, ഈശ്വരിരേശന്‍, എ സി എഫ് പ്രമോദ്,സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്‍പ വി കുമാര്‍സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക