|    Sep 21 Fri, 2018 1:23 am
FLASH NEWS

മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റിലെ മല്‍സ്യമാര്‍ക്കറ്റ് നിര്‍ത്താന്‍ നോട്ടീസ്

Published : 20th May 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് അനധികൃത മല്‍സ്യ മാര്‍ക്കറ്റ് നിര്‍ത്തലാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നോട്ടിസ്. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തിന് ഇടയാക്കുന്ന മാര്‍ക്കറ്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാണു നോട്ടിസ്. ഭൂമിശാസ്ത്ര പരമായി ഉയര്‍ന്ന പ്രദേശമായ ബസ് സ്റ്റാന്റ് പരിസരത്ത് ഒരു മാനദണ്ഡവും പാലിക്കാത പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് ബസ് സ്റ്റാന്റിലെത്തുന്ന ആയിരക്കണക്കിനു യാത്രക്കാര്‍ക്കും സമീപ പ്രദേശങ്ങളായ കൊടുവാളിക്കുണ്ട്, അരകുര്‍ശ്ശി, പെരിഞ്ചോളം പ്രദേശങ്ങളിലെ പതിനായിരക്കണിക്കന് നിവാസികളുടെയും ആരോഗ്യത്തിനു ഭീഷണിയാണ്.
ബസ് സ്റ്റാന്റ് പരിസരത്തെ ഭക്ഷണ വില്‍പന ശാലകളുടെ ശുചിത്വത്തെയും മാര്‍ക്കറ്റ് ബാധിക്കും.  ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് ഉടന്‍ നിര്‍ത്തണമെന്നാണു നിര്‍ദേശം. ബസ് സ്റ്റാ ന്റ് പരിസരത്ത് മല്‍സ്യക്കച്ചവടം തുടരുന്നത് മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങള്‍ എന്നിവ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുമെന്നും നോട്ടിസില്‍ പറയുന്നു. നേരത്തെ മല്‍സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് കുന്തിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു കുന്തിപ്പഴയിലെ മാര്‍ക്കറ്റ് നഗരസഭ അടച്ചു പൂട്ടിയത്. എന്നാല്‍ പകരം മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ നഗരസഭയ്ക്ക് ആയതുമില്ല. ഇതെ തുടര്‍ന്നാണു മല്‍സ്യക്കച്ചവടം ബസ് സ്റ്റാന്റിലേക്ക് മാറ്റിയത്. മാര്‍ക്കറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് പി നൗഷാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബസ് സ്റ്റാന്റിലെ മാര്‍ക്കറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss