|    Nov 15 Thu, 2018 1:01 am
FLASH NEWS

മണ്ണാര്‍ക്കാട് നഗരത്തിലും സമീപ ഗ്രാമങ്ങളിലും മോഷണം പെരുകുന്നു

Published : 3rd August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: നഗരത്തിലും സമീപ ഗ്രാമങ്ങളിലും മോഷണങ്ങള്‍ പെരുകുന്നു.ഒരാഴ്ച്ചക്കുള്ളില്‍ അഞ്ച് മോഷണങ്ങളാണ് നടന്നത്. ഏറ്റവും ഒടുവില്‍ കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് വസ്ത്ര വിപണന കേന്ദ്രം കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ്കാഞ്ഞിരം അമ്പം കുന്ന് റോഡിലെ കെപി ടെക്‌സില്‍ മോഷണം നടന്നത്. ഷട്ടറിന്റെ പുട്ടുകള്‍ കുത്തിതുറന്ന് അകത്തു കയറിയ നിലയിലാണ്. ഓണക്കാല വ്യാപാരത്തിനായി കൊണ്ടുവന്ന വസ്ത്രങ്ങള്‍ പൂര്‍ണ്ണമായി കൊള്ളടയടിക്കപ്പട്ടതായി കടയുടമ കളത്തുംപടി സുധീര്‍ പറഞ്ഞു. കാഞ്ഞിരത്ത് മോഷണം നടന്ന രാത്രി തന്നെ പോലിസ് സ്‌റ്റേഷനു നേരെ മുന്നിലുള്ള സൈക്കിള്‍ കടയിലും ബാറ്ററി കടയിലും മോഷണം നടന്നു.
കൂടുതല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇവിടെയും പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിരികുന്നത്. തിങ്കളാഴ്ചയാണ് നെല്ലിപ്പുഴയിലെ കാര്‍ വില്‍പ്പന സ്ഥാപനത്തിലെ പണം സൂക്ഷിക്കുന്ന ചെസ്റ്റ് മോഷണം പോയത്.അഞ്ചര ലക്ഷം രൂപ നഷ്ടമായി. ആശുപത്രിപ്പടിയിലെ വ്യപാര സമുഥഛയത്തിന്റെ ജോലിക്ക് എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നിന്ന് 45000 രൂപ നഷ്ടമായതും തിങ്കളാഴ്ച്ചയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം മണ്ണാര്‍ക്കാട് മോഷണം വ്യാപകമാകുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. മോഷണം നടന്ന സ്ഥലങ്ങളില്‍ പോലിസ് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരോശോധന നടത്തി.
അയല്‍ സംസ്ഥാനത്തു നിന്ന് എത്തിയ സംഘമാണോ മോഷ്ടാക്കളെന്ന് പോലിസ് സംശയിക്കുന്നുണ്ട്. കാഞ്ഞിരത്ത് മോഷണം നടത്തിയവരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേസ് അന്വേഷണത്തിന് സഹായകമാവുമെന്ന കണക്കു കൂട്ടലിലാണ് പോലിസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss