|    Oct 20 Sat, 2018 3:02 pm
FLASH NEWS

മണ്ണാര്‍ക്കാട് നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്‌കാരം

Published : 29th September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീണ്ടു ം ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കാന്‍ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു. കുന്തിപ്പുഴ ഭാഗത്തു നിന്നു വരുന്ന കാറുകള്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചു വിടുന്ന സമയം വെട്ടിക്കുറച്ചു. പുതിയ തീരുമാനം അനുസരിച്ച് രാവിലെ 8.30നും 11നും ഇടയ്ക്കും വൈകിട്ട് നാലു മുതല്‍ ആറുവരെയുംമാത്രമെ ബൈപ്പാസ് വഴി തിരിച്ചു വിടുകയുള്ളൂ. നമ്പിയംകുന്ന് ഭാഗത്തുള്ളവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ നല്‍കും. പുതിയ പരിഷ്‌ക്കരണം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കും. ആശുപത്രിയിലേക്കുള്ള വാഹനങ്ങളും തിരിച്ചു വിടില്ല. ബസ്സുകളുടെ അനധികൃത സ്‌റ്റോപ്പുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കോടതിപ്പടിയില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന്റെ സാധ്യത പഠിച്ച് ഒക്ടോബര്‍ 15നകം റിപോര്‍ട്ട് സമര്‍പിക്കാന്‍ പോലിസിനും മോട്ടോര്‍വാഹന വകുപ്പിനും നിര്‍ദേശം നല്‍കി. ആശുപത്രിപ്പടി ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ക്ക് നിലവിലെ കെഎസ്ഇബി ഓഫിസിനും ബസ് സ്റ്റാന്റിനും ഇടയ്ക്ക് ബസ്‌ബേയോടു കൂടിയ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നഗരസഭയ്ക്കും പോലിസിനും നിര്‍ദേശം നല്‍കി. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, നഗരസഭ ചെയര്‍ പെഴ്‌സണ്‍ എം കെ സുബൈദ, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജന്‍, ട്രാഫിക് എസ്‌ഐ ഹംസ, എഎസ്‌ഐ നാരായണന്‍കുട്ടി, എഎംവിഐ ജസ്റ്റിന്‍, എഎസ്‌ഐ കെ എം സുരേഷ് പങ്കെടുത്തു. ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേരുന്നതിനു മുമ്പ് മണ്ണാര്‍ക്കാട് ട്രാഫിക് ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി എംഎല്‍എയും നഗരസഭ ചെയര്‍ പെഴ്‌സണ്‍ എം കെ സുബൈദയും ചര്‍ച്ച നടത്തി. ഒക്ടോബര്‍ 20ന് മുമ്പ് വീണ്ടും ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേരാനും തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss