|    Feb 28 Tue, 2017 1:16 pm
FLASH NEWS

മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം; കല്ലടിയും എംഇഎസും ഒപ്പത്തിനൊപ്പം

Published : 1st December 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ഉപജില്ലാ കലോല്‍സവം പകുതിയോളം ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എംഇഎസ് മണ്ണാര്‍ക്കാടും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. മേളയുടെ രണ്ടാം ദിനമായ ഇന്നലെ എല്‍പി വിഭാഗത്തില്‍ 16 ഇനങ്ങളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റുമായി സെന്റ് ജോര്‍ജ്ജ് എല്‍പിഎസ് അട്ടപ്പാടിയും 25 പോയിന്റുമായി എംഇടി 25 പോയിന്റുമായി തൊട്ടുപിന്നിലാണ്. യുപി വിഭാഗം 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 38 പോയിന്റോടെ എഎംയുപി എസ് എടത്തനാട്ടുകര ഒന്നാമതും 36 പോയിന്റോടെ ജിയുപിഎസ് ചളവറ രണ്ടാമതാണ്. ഹൈസ്‌കൂള്‍ വിഭാഗം 33 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എംഇഎസ് മണ്ണാര്‍ക്കാടിന് 93 ഉം കല്ലടി ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട് 83 ഉം പോയിന്റ് നേടി കടുത്ത മല്‍സരത്തിലാണ്.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 40 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി കുമരംപുത്തൂര്‍ 99 പോയിന്റും എംഇഎസ് മണ്ണാര്‍ക്കാട് 86 പോയിന്റുമായി ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ഉപജില്ല കലോല്‍സവം ഇന്ന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day