|    Jan 16 Mon, 2017 4:48 pm

മണ്ണാര്‍ക്കാട്ടെ എഎസ്പി പട്ടയങ്ങള്‍ സര്‍ക്കാരിലേക്ക് തിരിച്ചു നല്‍കാന്‍ ഉത്തരവ്

Published : 12th February 2016 | Posted By: SMR

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയ എഎസ്പി പട്ടയങ്ങള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കാന്‍ ഉത്തരവായി.
എഎസ്പി പട്ടയങ്ങള്‍ അനുസരിച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനുംതാല്‍ക്കാലികമായി മാത്രം ഉടമസ്ഥനുമാണ്.
സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലം സര്‍ക്കാരിന് ആവശ്യം വന്നതിനാല്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ പട്ടയങ്ങള്‍ റദ്ദാക്കി.
ഇതോടെ നിലവിലെ എഎസ്പി പട്ടയങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ അവകാശം ഇല്ലാതാവും. എഎസ്പി പട്ടയങ്ങള്‍ക്കുള്ള നോട്ടീസ് ഉടന്‍ നല്‍കുന്നെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
ഇലക്ഷന്റെ ഭാഗമായുള്ള തഹസില്‍ദാരുടെ സ്ഥലംമാറ്റം ഓപറേഷന്‍ അനന്തയെ ബാധിക്കില്ലെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക