|    Jan 24 Tue, 2017 2:58 pm
FLASH NEWS

മണ്ണഞ്ചേരിയില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം

Published : 10th July 2016 | Posted By: SMR

മണ്ണഞ്ചേരി: അമ്പനാകുളങ്ങരയില്‍ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകനും എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
ദേഹമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം വി ആര്‍ ഗിരീഷിനെ(37) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഗിരീഷ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
വടിവാള്‍, കമ്പി തുടങ്ങിയ മാരക ആയുധങ്ങളുമായി എത്തിയ എട്ടംഗ മയക്കുമരുന്ന് സംഘമാണ് ഇരുവരെയും അക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.
ഒരു കാല്‍ വെട്ടേറ്റ് അറ്റനിലയിലും മറ്റേക്കാല്‍ ഒടിഞ്ഞ നിലയിലും രക്തം വാര്‍ന്ന് റോഡരികില്‍ കിടന്ന ഗിരീഷിനെ സമീപ വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗിരീഷനെ അടിയന്ത്രര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരുമാസം മുമ്പുണ്ടായ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പറയപ്പെടുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
സി പി എം നേതാക്കളായ ജി വേണുഗോപാല്‍, കെ ഡി മഹീന്ദ്രന്‍, എന്‍ എസ് ജോര്‍ജ്, പി രഘുനാഥ് എന്നിവര്‍ ഗിരീഷിനെ സന്ദര്‍ശിച്ചു. അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റിയുടെ പരാതിയെ തുടര്‍ന്ന് മണ്ണഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക