|    Jan 18 Wed, 2017 12:51 am
FLASH NEWS

മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിച്ചു

Published : 25th November 2015 | Posted By: SMR

മണ്ണഞ്ചേരി: മണ്ണഞ്ചേരി ആപ്പൂര് 14-ാം വാര്‍ഡില്‍ എസ്ഡിപിഐ പുതുതായി ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു.
എസ് ഉനൈസ് (പ്രസിഡന്റ്), കെ ഷാഹുല്‍ ഹമീദ് (വൈസ് പ്രസിഡന്റ്), എന്‍ ഇര്‍ഷാദ് (സെക്രട്ടറി), മുജീബ് റഹ്മാന്‍, എം മജീദ് (ജോ. സെക്രട്ടറിമാര്‍), കെ നാസര്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട്, സെക്രട്ടറി പി എ സുലൈമാന്‍ കുഞ്ഞ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ഹീരിസ് പനയ്ക്കല്‍, നെമീര്‍ പൊക്കത്തില്‍, മധു ശ്രീധര്‍, അന്‍സില്‍ ആപ്പൂര് നേതൃത്വം നല്‍കി.
മണ്ണഞ്ചേരി പഞ്ചായത്ത് കുപ്പേഴം മൂന്നാം വാര്‍ഡില്‍ പുതുതായി എസ്ഡിപിഐ ബ്രാഞ്ച് രൂപീകരിച്ചു.
സുനീര്‍ കെ എച്ച് (പ്രസിഡന്റ്), അസ്‌ലം (വൈസ് പ്രസിഡന്റ്), റിയാദ് ടി എ (സെക്രട്ടറി), അഫ്‌സല്‍ ആശാന്‍, എ ഷമീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), നൗഷാദ് എ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ഹാരിസ് പനയ്ക്കല്‍, നെമീര്‍ പൊക്കത്തില്‍ നേതൃത്വം നല്‍കി.
മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു.
നെമീര്‍ പൊക്കത്തില്‍ (പ്രസിഡന്റ്), ഷിബു മണപ്പള്ളി (വൈസ് പ്രസിഡന്റ്), നൗഷാദ് കണ്ടശ്ശേരി (സെക്രട്ടറി), നിയാസ് അടിവാരം (ജോ. സെക്രട്ടറി), സമദ് കരിമുറ്റം (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് റിയാസ് പൊന്നാട്, മണ്ഡലം കമ്മിറ്റിയംഗം ഹാരിസ് പനയ്ക്കല്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക