|    Jan 22 Sun, 2017 5:21 am
FLASH NEWS

മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ പ്രചാരണ രംഗത്ത് മുന്നില്‍

Published : 29th October 2015 | Posted By: SMR

മണ്ണഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 5, 17 വാര്‍ഡുകളില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് ജൈത്രയാത്ര തുടരുന്നു. അഞ്ചില്‍ ഹസീനാബഷീറും 17ല്‍ കെ വി കിഷോര്‍ കുമാറുമാണ് മല്‍സരിക്കുന്നത്. ഇരു സ്ഥാനാര്‍ഥികള്‍ക്കും ഇത് കന്നിയംഗമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുവാര്‍ഡുകളിലും മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഈ വാര്‍ഡുകള്‍ ഇക്കുറി പിടിക്കാന്‍ കഴിയുമെന്നാണ് എസ്ഡിപിഐയുടെ പ്രതീക്ഷ. എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പ്രചാരണ രംഗത്തെ മുന്നേറ്റം ഇരുമുന്നണികള്‍ക്കും ബിജെപിക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. എസ്ഡിപിഐക്ക് ഇക്കുറി മണ്ണഞ്ചേരിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
അഞ്ചാം വാര്‍ഡില്‍ ഇടതുമുന്നണിയിലെ എ സൈനബയും യുഡിഎഫിലെ നദീറാബഷീറും ബിജെപിയിലെ ഷീലയുമാണ് ഹസീന ബഷീറിനെതിരേ മല്‍സരിക്കുന്നത്. പൊന്നാട് വള്ളാഞ്ചിറയില്‍ അബൂബക്കറിന്റെയും ബീമയുടെ മകളാണ് ഹസീന. സ്വകാര്യബസ് ഡ്രൈവറായ ബഷീറാണ് ഭര്‍ത്താവ്. ബിലാല്‍, ഫാത്തിമ, മുഹമ്മദലി മക്കളാണ്.
17-ാം വാര്‍ഡില്‍ മുസ്‌ലിം ലീഗിലെ കെ ജി മോഹനനും എല്‍ഡിഎഫിലെ ശോഭനയും പിഡിപിയിലെ ഭാസ്‌കറും ബിജെപിയിലെ പി ശിവാന്ദനുമാണ് കെ വി കിഷോര്‍കുമാറിനെ നേരിടുന്നത്. ധന്യയാണ് പെയിന്റിങ് തൊഴിലാളിയായ കിഷോര്‍കുമാറിന്റെ ഭാര്യ. കനല്‍, അഗ്രിമ മക്കളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക