|    Feb 24 Fri, 2017 12:38 am

മണ്ഡല-മകരവിളക്ക് ഉല്‍സവം ; സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേന്ദ്ര ദ്രുതകര്‍മസേന 14ന് ശബരിമലയില്‍

Published : 24th October 2016 | Posted By: SMR

ശബരിമല: മണ്ഡല- മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേന്ദ്രദ്രുതകര്‍മ്മസേന 14ന് ശബരിമലയില്‍ എത്തും. 150 സേനാംഗങ്ങള്‍ ഉണ്ടാവും. 105 കോയമ്പത്തൂര്‍ ബറ്റാലിയനില്‍ നിന്നു ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. ആദ്യസംഘം 10ന് ശബരിമലയില്‍ എത്തും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കനത്തസുരക്ഷയായിരിക്കും ഒരുക്കുക. പമ്പയിലും സന്നിധാനത്തുമായി തുടക്കത്തില്‍ 3000 പോലിസുകാരെ വിന്യസിക്കും. മകരവിളക്ക് സമയത്ത് 6000 പോലിസുകാരുണ്ടാവും. സന്നിധാനത്ത് 12 മേഖലകളായി തിരിച്ച് പോലിസിനെ വിന്യസിക്കും. ഓരോ മേഖലകളുടെയും ചുമതല ഓരോ ഡിവൈഎസ്പി മാര്‍ക്കായിരിക്കും. 18ാം പടിക്കു താഴെ വലിയ നടപ്പന്തല്‍, സ്റ്റാഫ് ഗേറ്റ്, വടക്കേനട എന്നിവിടങ്ങളില്‍ ഡോര്‍ ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും. ഡിഎഫ്എംഡിയിലൂടെ മാത്രമേ തീര്‍ഥാടകരെ 18ാം പടിയിലേക്കു കടത്തി വിടുകയുള്ളു. ശുദ്ധജല വിതരണ ഉറവിടമായ കുന്നാര്‍ അണക്കെട്ട് മേഖലയില്‍ സായുധ പോലിസിനെ വിന്യസിക്കും. വനാന്തരങ്ങള്‍, അരവണ പ്ലാന്റിനു സമീപം, ജനറേറ്റര്‍ റൂം, ഡീസല്‍ ടാങ്കുകള്‍, വാട്ടര്‍ ടാങ്കുകള്‍, ഭൂഗര്‍ഭ പാത, മാളികപ്പുറം ഫ്‌ളൈ ഓവര്‍, സ്വാമി അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും നിരീക്ഷണവും ഉണ്ടാകും. പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗവും പമ്പയിലും സന്നിധാനത്തും ഉണ്ടാകും. പമ്പയിലും സന്നിധാനത്തും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. പമ്പ ത്രിവേണിയില്‍ നിരീക്ഷണത്തിനായി കൂടുതല്‍ മഫ്തി പോലിസിനെ നിയോഗിക്കും. വടശേരിക്കര മുതല്‍ പമ്പ വരെ ബൈക്കുകളിലും ജീപ്പുകളിലുമായി പോലിസ് സംഘം 24 മണിക്കൂറും പട്രോളിങ് നടത്തും. പമ്പ ഗണപതി കോവിലിലെ പടിക്കെട്ടിലും ഗാര്‍ഡ് റൂമിനു മുന്നിലും സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്ടറിലൂടെ കര്‍ശന പരിശോധനയ്ക്കു ശേഷമേ തീര്‍ഥാടകരെ   മലകയറാന്‍ അനുവദിക്കു. സന്നിധാനത്ത് വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ കൊണ്ടു വരുന്ന ബാഗുകളും തോള്‍ സഞ്ചിയും പരിശോധിക്കുന്നതിനായി സ്‌കാനറും സ്ഥാപിക്കും. ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസിബിള്‍ ടീം സന്നിധാനത്ത് ഉണ്ടാവും. സന്നിധാനം മുതല്‍ പമ്പ വരെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പമ്പ കണ്‍ട്രോള്‍ റൂമിലിരുന്ന് പോലിസ് നിരീക്ഷിക്കും. പഴുതുകള്‍ അടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസിബിള്‍ ടീമിന്റെ ഓരോ സംഘങ്ങള്‍ എല്ലാ അത്യന്താധുനിക സുരക്ഷാ ഉപകരണങ്ങളുമായി പമ്പയിലും സന്നിധാനത്തും ഉണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക