|    Dec 12 Wed, 2018 7:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മണ്ഡലപൂജയ്ക്കായി നട തുറന്നു

Published : 17th November 2018 | Posted By: kasim kzm

ശബരിമല: സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ മണ്ഡലകാല മഹോല്‍സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. കോരിച്ചൊരിഞ്ഞ മഴയില്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിരയാണ് സന്നിധാനത്ത് എത്തിയത്.
തുടര്‍ന്ന് വി എന്‍ വാസുദേവന്‍ നമ്പൂതിരിയെ സന്നിധാനത്തും എം എന്‍ നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലപ്പെടുത്തുന്ന ചടങ്ങ് നടന്നു.
അതേസമയം, ശബരിമലയില്‍ സുരക്ഷ മുന്‍നിര്‍ത്തി പോലിസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ ഭാഗികമായി നീക്കി. അപ്പം, അരവണ കൗണ്ടറുകള്‍ക്കും അന്നദാനത്തിനും ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നട അടച്ചാലുടന്‍ സമീപത്തെ കടകളടച്ച് താക്കോല്‍ പോലിസിനെ ഏല്‍പിക്കണമെന്നും നിര്‍ദേശമുണ്ടെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. എന്നാല്‍, ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ പോലിസ് തയ്യാറായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss