|    Mar 26 Sun, 2017 1:04 pm
FLASH NEWS

മണ്ഡലത്തില്‍ ഒരു പിഎച്ച്‌സിയില്‍ കുടുംബ ഡോക്ടര്‍ പദ്ധതി: മന്ത്രി

Published : 17th August 2016 | Posted By: SMR

കണ്ണൂര്‍: ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്നാംവര്‍ഷ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കുടുംബ ഡോക്ടര്‍ എന്ന സങ്കല്‍പ്പതോടെ പിഎച്ച്‌സിയില്‍ ഒരു ജനറല്‍ ഫിസിഷ്യനെ നിയമിക്കും. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശമുണ്ടെങ്കിലേ സ്‌പെഷ്യലിസ്റ്റുകളെ കാണേണ്ടതുള്ളൂ. പൈലറ്റ് പദ്ധതിയായി തുടങ്ങി അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
തുല്യത കോഴ്‌സുകള്‍ കൂടുതല്‍ വിപുലമാക്കാന്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. തുല്യത പ്ലസ് വണ്‍ പഠിതാക്കളില്‍ ഏറ്റവും പ്രായംകൂടിയ 62 കാരനായ നീലാംബരന് മന്ത്രി ഉപഹാരം സമ്മാനിച്ചു.
സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല, സെക്രട്ടറി എം കെ ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ഡിഡിഇ ഇന്‍ചാര്‍ജ്ജ് സി പി പത്മരാജ്, എസ്എസ്എ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. പി വി പുരുഷോത്തമന്‍, കെ വി പത്മനാഭന്‍, കെ വി ഗോവിന്ദന്‍, ഷാജു ജോണ്‍, ഡോ. ജി കുമാരന്‍നായര്‍, വി ആര്‍ വി ഏഴോം, രാജേഷ് മട്ടന്നൂര്‍, എന്‍ മോഹനന്‍, സന്തോഷ് കണിച്ചാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു, അസി.കോ-ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ സംസാരിച്ചു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക