|    Nov 20 Mon, 2017 7:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മണ്ഡലകാലം; മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു കോടിയുടെ അധികവരുമാനം

Published : 25th November 2016 | Posted By: SMR

ശബരിമല: മണ്ഡലകാല മഹോല്‍സവത്തോടനുബന്ധിച്ച് നടതുറന്ന് എട്ടുദിവസത്തെ കണക്ക് അനുസരിച്ച് നടവരവില്‍ തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ മൂന്നുകോടി രൂപയിലധികം വര്‍ധന ഉണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദേവസ്വംബോര്‍ഡ് ആരംഭിച്ച വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 19.95 കോടി രൂപയായിരുന്നു മൊത്തം നടവരവ് എങ്കില്‍ ഈ വര്‍ഷം അത് 22.66 കോടി രൂപയായി വര്‍ധിച്ചു. അരവണ വില്‍പ്പന 6.5 കോടിയില്‍ നിന്ന് 8.8 കോടി രൂപയായി വര്‍ധിച്ചു. ഭണ്ഡാരവരവ് 7.2 കോടിയില്‍ നിന്ന് 8.3 ന്നായും അപ്പം വില്‍പ്പന 1.46 കോടിയില്‍ നിന്ന് 1.79 യായും വര്‍ധിച്ചു. അതേസമയംനടപ്പന്തല്‍, 18ാംപടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങള്‍ 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും തല്‍സമയം കാണാവുന്ന വെബ്‌സ്ട്രീമിങ് ആരംഭിച്ചു. www. sabarimala. tdb. org.in എന്ന വെബ്‌സൈറ്റിലാണു തല്‍സമയ കാഴ്ചകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക