|    Aug 20 Mon, 2018 6:55 pm
FLASH NEWS

മണ്ഡലം മാസ്റ്റര്‍പ്ലാനില്‍ തരിശുരഹിത പയ്യന്നൂരിന് മുന്‍ഗണന

Published : 10th April 2018 | Posted By: kasim kzm

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള വികസന ശില്‍പശാല സമാപിച്ചു. സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും വിവിധ ഘട്ടങ്ങളിലായി കൂടിയിരുന്ന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ തരിശുരഹിത പയ്യന്നൂര്‍ മണ്ഡലത്തിനാണ് മുന്‍ഗണന. ഓരോ വീടുകള്‍ക്കും ആവശ്യമായ പച്ചക്കറി, പാല്‍ എന്നിവ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍, നെല്‍കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യമൊരുക്കല്‍ എന്നിവ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്നു. ഇറച്ചി, മുട്ട എന്നിവയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള പ്രൊജക്റ്റുകള്‍ ആവശ്യമാണെന്നും ശില്‍പശാല നിര്‍ദേശിച്ചു.
കരട് മാസ്റ്റര്‍ പ്ലാന്‍ കോ-ഓഡിനേറ്റര്‍ ഡോ. രാമന്തളി രവി അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പ്രസിഡന്റ് സി സത്യപാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം വി ഗോവിന്ദന്‍, എം രാഘവന്‍, പി ഉഷ, പി നളിനി, കെ സത്യഭാമ, കൊച്ചുറാണി ജോര്‍ജ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss