|    Aug 18 Sat, 2018 2:40 am
FLASH NEWS

മണി ചെയിന്‍ ബിസിനസ് ; ദമ്പതിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

Published : 7th June 2017 | Posted By: fsq

 

ചാത്തന്നൂര്‍: മണിചെയിന്‍ ബിസിനസ് പ്രചരണാര്‍ത്ഥം ആദിച്ചനല്ലൂരില്‍ ക്ലാസ് നടത്തിയ ദമ്പതികളെയും യുവാവിനെയും യുവതിയെയും ചാത്തന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മണിചെയിന്‍ മാതൃകയില്‍ ആദിച്ചനല്ലൂരില്‍ അമ്പതോളം പേരെ വിളിച്ച് ക്ലാസെടുക്കുന്നതായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ക്ലാസെടുത്തവരെയും സംഘാടകരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സ്വദേശികളായ ദമ്പതികളും കരുനാഗപ്പള്ളി സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പോലിസ് പിടിയിലായത്. ഭരത് നജ്മ മള്‍ട്ടി കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി എന്ന പേരിലുള്ള സൊസൈറ്റിയുടെ രേഖകള്‍ ഇവര്‍ പോലിസില്‍ ഹാജരാക്കിയതായി അറിയുന്നു. ഇവര്‍ ആര്‍എസ്പിയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണെന്നും വിവരമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss