|    Nov 20 Tue, 2018 7:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മണിശങ്കര്‍ അയ്യരെ പുറത്താക്കിയ നടപടി പിന്‍വലിച്ചു

Published : 20th August 2018 | Posted By: kasim kzm

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയ നടപടി പിന്‍വലിച്ചു. എഐസിസിയുടെ കേന്ദ്ര അച്ചടക്ക സമിതി നല്‍കിയ ശുപാര്‍ശപ്രകാരം കഴിഞ്ഞ ദിവസമാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരായ നടപടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍വലിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചന്‍ എന്നു വിളിച്ചതിനാണ് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നത്. അയ്യര്‍ പ്രധാനമന്ത്രിയോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ പരാമര്‍ശത്തില്‍ മണിശങ്കര്‍ അയ്യര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അതില്‍ തൃപ്തരാവാത്ത പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു ഡിസംബര്‍ ഏഴിന്് പുറത്താക്കുകയും ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss