|    Jun 22 Thu, 2017 10:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മണിയെ മന്ത്രിയാക്കിയത് ഐകകണ്‌ഠേ്യന

Published : 24th November 2016 | Posted By: SMR

കണ്ണൂര്‍: എം എം മണിയെ മന്ത്രിയാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം താനുംകൂടി അംഗമായ സംസ്ഥാന സെക്രട്ടേറിയറ്റാണ് എടുത്തതെന്ന് ഇ പി ജയരാജന്‍ ഫേ—സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.
താന്‍ രാജിവച്ചപ്പോള്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു.
ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ചില മാധ്യമങ്ങള്‍ തനിക്കും പാര്‍ട്ടിക്കുമെതിരേ കെട്ടുകഥകളും ദുഷ്പ്രചാരണങ്ങളും പടച്ചുവിടുകയാണ്. സിപിഎം നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കാനും സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കാനും ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പ്രചാരണങ്ങള്‍ നടത്തുന്നത്.
പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് കടന്നുവന്ന മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന എ സി മൊയ്തീനും എന്റെ അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക