|    Jul 23 Mon, 2018 1:13 pm
FLASH NEWS

മണിയൂരില്‍ ലീഗ് ഓഫിസിന് നേരെ ആക്രമണം

Published : 24th September 2017 | Posted By: fsq

 

വടകര : മണിയൂര്‍ പഞ്ചായത്തിലെ മങ്കരയില്‍ മുസ്്‌ലിംലീഗ് ഓഫീസിനും സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനും നേരെ അക്രമം. മുസ്്‌ലിംലീഗ് സ്ഥാപിച്ച കൊടി മരവും തകര്‍ത്തു. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം. മുസ്്‌ലിം ലീഗ് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന അക്രമി സംഘം ഓഫീസിലെ ശിഹാബ് തങ്ങളുടെതുള്‍പ്പെടെയുള്ള ഛായ ചിത്രങ്ങളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. ഓഫീസിലെ ഫര്‍ണിച്ചറുകളും തകര്‍ത്തു. ഓഫീസിന് സമീപത്തെ ഓല മേഞ്ഞ ബസ് കാത്തിരിപ്പു കേന്ദ്രം അഗ്്‌നിക്കിരയാക്കുകയും ചെയ്തു. മങ്കരയില്‍ മുസ്്‌ലിം ലീഗ് ഓഫീസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും നേരെയുണ്ടായ അക്രമത്തില്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.  കെ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിടികെ മുഹദലി, കെകെ അമ്മത്, എന്‍കെ അബ്ദുല്ല ഹാജി, സികെ കുഞ്ഞബ്ദുല്ല, കെപി സൂപ്പി, ചങ്ങരോത്ത് റസാഖ്, ഗഫൂര്‍, അഹമ്മദ് സ്വാലിഹ്, മൊയ്തീന്‍ ഹാജി, ഐപി കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു.മുസ്്‌ലിംലീഗ് ഓഫീസിനും ബസ് വെയിറ്റിംഗ് ഷെഡിനും നേരെയുണ്ടായ അക്രമത്തില്‍ മണിയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു.  ചെയര്‍മാന്‍ മൂഴിക്കല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പിടികെ മുഹദലി, മനോജ്, വിശ്വന്‍ മാസ്റ്റര്‍, കെ റസാഖ് മാസ്റ്റര്‍, എംകെ ഹമീദ് മാസ്റ്റര്‍, അച്യുതന്‍ പുതിയേടത്ത്, നാണു മാസ്റ്റര്‍, അഹമ്മദ് സ്വാലിഹ്, കെകെ അമ്മത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss