|    Jan 17 Tue, 2017 6:32 am
FLASH NEWS

മണിയുടെ ശരീരത്തില്‍ മെഥനോള്‍ മദ്യത്തിലൂടെ ബോധപൂര്‍വം കലര്‍ത്തിയതാകാമെന്ന് എക്‌സൈസിന്റെ നിഗമനം

Published : 18th March 2016 | Posted By: G.A.G

Mani-new

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത്  മദ്യത്തിലൂടെ ബോധപൂര്‍വം കലര്‍ത്തിയതാകാമെന്ന് കേസ് അന്വേഷിച്ച എക്‌സൈസ് സംഘത്തിന്റെ പ്രാധമിക നിഗമനം. കൂടെ മദ്യപിച്ചവരുടെയാരുടെയും ശരീരത്തില്‍ കലരാതെ മണിയുടെ ശരീരത്തില്‍ മാത്രം മെഥനോള്‍ എത്തിയതെങ്ങനെയെന്നതാണ് ദുരൂഹം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന നിഗമനത്തിലാണ് എക്‌സൈസ്.

മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ ചാരായം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചതായി റിപോര്‍ട്ടുണ്ട്.

അതിനിടെ മരിക്കുന്നതിന് മുന്‍പ് മണിയുടെ ഔട്ട് ഹൗസിലെത്തിയ നടന്‍ സാബു മദ്യപിച്ചതായി മണിയുടെ െ്രെഡവര്‍ പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മരണത്തോടനുബന്ധിച്ച് കസ്റ്റഡിയിലുള്ള മണിയുടെ സഹായികളും സുഹൃത്തുക്കളുമായ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയ ഇവര്‍ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 216 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക