|    Oct 19 Thu, 2017 2:49 pm
FLASH NEWS
Home   >  News now   >  

മണിയുടെ മരണവുമായി ദിലീപിനെന്തു ബന്ധം ? കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും പുറത്തുവരുന്നു

Published : 13th July 2017 | Posted By: G.A.G

കൊച്ചി : കലാഭവന്‍ മണിയുടെ മരണവുമായി നടന്‍ ദിലീപിനെ ബന്ധപ്പെടുത്തി കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും പുറത്തു വരുന്നു. മണിയുടെ മരണവുമായി ദിലീപിന് ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ താന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചതായും സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ വെളിപ്പെടുത്തി. ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പടെയുള്ള വിവിധയിടങ്ങളില്‍ മണിയുമായിച്ചേര്‍ന്ന് ദിലീപിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം താന്‍ നേരത്തേ പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. മണി മരിച്ച ശേഷം ഒരിക്കല്‍ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നതെന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ സഹായിച്ചില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം, മണിയുടെ മരണവുമായി ദിലീപിനെ ബന്ധപ്പെടുത്തി സംവിധായകന്‍ ബൈജു കൊട്ടാരക്കരയും രംഗത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടുള്ള ഒരു സ്ത്രീ മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടുകളുടെ വിവരങ്ങളും തെളിവുകളും തന്റെപക്കലുണ്ടെന്ന് അവകാശപ്പെട്ടതായും ബൈജു ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ഭൂമിയിടപാടുകളുടെ പേരില്‍ മണിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന്് യുവതി പറഞ്ഞതായും ബൈജു വെളിപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക