|    Jan 19 Thu, 2017 7:40 am
FLASH NEWS

മണിയുടെ മരണകാരണം കീടനാശിനിമൂലം: ഡോക്ടര്‍മാര്‍

Published : 3rd April 2016 | Posted By: swapna en

kalabhavanmani-new

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്‍രോഗമല്ലെന്നും കീടനാശിനി ഉള്ളില്‍ ചെന്നതാണെന്നും പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍.പോലിസിന് ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി ഉള്ളില്‍ ചെന്നതാണ് മരണ കാരണം. ആദ്യമായാണ് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിക്കുന്നത്. രാസപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

അതിനിടെ മണിയുടെ ശരീരത്തില്‍ കുറഞ്ഞ അളവിലേ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂവെന്ന് ഫോറന്‍സിക് ഡയറക്ടര്‍ മെഡിക്കല്‍ സംഘത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 420 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക