|    Mar 29 Wed, 2017 4:33 pm
FLASH NEWS

മണിയുടെ മരണം: രാസപരിശോധനയില്‍ അമിത അളവില്‍ മെഥനോള്‍ കണ്ടെത്തി

Published : 14th June 2016 | Posted By: sdq

 

kalabhavanmani-new

കലാഭവന്‍ മണിയുടെ മരണത്തിന് കാരണം അമിത അളവില്‍ മെഥനോള്‍ ശരീരത്തല്‍ പ്രവേശിച്ചതാണെന്ന് രാസപരിശോധനയില്‍കണ്ടെത്തി. ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തിയിരിക്കുന്നത്. 45 മില്ലി ഗ്രാം മെഥനോളിന്റെ അംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികം മെഥനോളിന്റെ അംശമാണ് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
വിഷമദ്യത്തില്‍ കണ്ടുവരുന്ന മെഥനോളിന്റെ അംശം മണിയുടെ ആന്തരിക അവയവങ്ങളില്‍ കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍  കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. അതേസമയം, കാക്കനാട്ടെ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day