|    Oct 20 Fri, 2017 9:05 am
FLASH NEWS

മണിയാര്‍ ഡാം തുറക്കാന്‍ സാധ്യത

Published : 6th August 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 29 ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കിലാണ് ഇത് രേഖപ്പെടുത്തുന്നത്. സാധാരണ നിലയില്‍ പ്രതീക്ഷിച്ച 1159.3 മില്ലീമീറ്റര്‍ മഴയുടെ സ്ഥാനത്ത് ലഭിച്ചത് 859 മില്ലീമീറ്റര്‍ മഴയാണ്. ഇതിനിടയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശബരിഗിരി പദ്ധതികളുടെ വൃഷ്ടിപ്രദേശമായ പമ്പയില്‍ 20 മില്ലി മീറ്ററും കക്കിയില്‍ 24 മില്ലീ മീറ്ററും മഴ ലഭിച്ചു. ഇതോടെ പമ്പയില്‍ 965.25 മീറ്ററും കക്കിയില്‍ 950.13 മീറ്ററായും ജലനിരപ്പ് ഉയര്‍ന്നു. ശബരിഗിരി പദ്ധതികളുടെ സംഭരണികളില്‍ 24 ശതമാനം ജലമുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരു ശതമാനം ജലം കൂടുതലായി ഇന്നലെ ഒഴുകിയെത്തി. കോന്നിയില്‍ 42 മില്ലിമീറ്ററും കുരുടാമണ്ണില്‍ 38.4 മില്ലീമീറ്റരും മഴ ലഭിച്ചു.  കാരിക്കയം, അള്ളുങ്കല്‍ ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം കൂട്ടിയിട്ടുള്ളതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടതിനാല്‍ മണിയാര്‍ ഡാം ഏതുസമയവും തുറക്കും. ഈ സാഹചര്യത്തില്‍ കക്കാട്ടാര്‍, പമ്പ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക