|    Mar 26 Sun, 2017 5:18 am
FLASH NEWS

മണിയന്‍പിള്ള കൊലക്കേസ്: ആട് ആന്റണി കുറ്റക്കാരന്‍

Published : 20th July 2016 | Posted By: mi.ptk

adu-antony

സുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം: പോലിസുകാരനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ 22ന്  പ്രഖ്യാപിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യുവാണ് വിധി പ്രസ്താവം നടത്തിയത്.
കേസില്‍ വിസ്താരം റിക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു പാരിപ്പള്ളി പോലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങിയത്.
മണിയന്‍പിള്ളയുടെ കൊലപാതകം നടന്നത് 2012 ജൂണ്‍ മാസമെങ്കില്‍ വിചാരണ ആരംഭിച്ചത് നാല് വര്‍ഷത്തിനുശേഷം മറ്റൊരു ജൂണ്‍ മാസത്തിലാണെന്ന പ്രത്യേകതയുമുണ്ട്.
പ്രോസിക്യൂഷന്‍ 30 സാക്ഷികളെയും 72 രേഖകളും 38 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ സാക്ഷികളില്‍ പലരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ഇവരെ കൃത്യമായി കോടതിയിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി പാരിപ്പള്ളി എസ്‌ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെയും നിയോഗിച്ചിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബിഎന്‍ ഹസ്‌കറും എന്‍ മുഹമ്മദ് നഹാസുമാണ് ഹാജരായത്.

 

(Visited 160 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക