|    Jul 21 Sat, 2018 8:52 pm
FLASH NEWS

മണിയങ്കേരി പാടശേഖരത്തില്‍ വീണ്ടും മടവീഴ്ച

Published : 16th September 2017 | Posted By: fsq

 

ഹരിപ്പാട്: വെള്ളപ്പൊക്കത്തെ അതിജീവിച്ച പ്രയറ്റെരി മണിയങ്കേരി പാടശേഖരത്തില്‍ വീണ്ടും മടവീഴ്ച. ലക്ഷങ്ങളുടെ നഷ്ടം. വീയപുരം കൃഷിഭവന്‍ പരിധിയില്‍ വരുന്ന 165 ഏക്കര്‍ വിസ്തൃതി ഉള്ള പാടശേഖരത്തിലാണ് മടവീഴ്ച മൂലവും പമ്പ നദി കരകവിഞ്ഞും കൃഷി നാശം സംഭവിച്ചത്. വിതയിറക്കി 146 ദിവസം കഴിഞ്ഞ പാടശേഖരത്തിലാണ് കൃഷി നാശം. പാടത്ത്് വെള്ളം കയറിയതോടെ നെല്‍ ചെടികളുടെ മുകള്‍ ഭാഗം മാത്രമാണ് പുറത്തു കാണാന്‍ കഴിയുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാല്‍ നെല്‍ച്ചെടികള്‍ പൂര്‍ണമായും വെള്ളത്തിലായി. കര്‍ഷകര്‍ ഏക്കറിന് ഇതുവരെ 30000 രൂപയോളം ചെലവാക്കി കഴിഞ്ഞു. ഏക്കറിന് 30 കിന്റല്‍ വിളവ് വരെ പ്രതീക്ഷിച്ചിരുന്നു. കൃഷി നാശം മൂലം ഏക്കറിന് 75000 രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നു പാടശേഖര സമിതി സെക്രട്ടറി പി സുഗതന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 26നുണ്ടായ വെള്ളപ്പൊക്കത്തില്‍ മടവീഴ്ചയും കര കവിയലും കാരണം പാടത്തു വെള്ളം കയറിയെങ്കിലും ലക്ഷങ്ങള്‍ ചെലവഴിച്ചു ദുര്‍ബല മേഖലകളില്‍ ബണ്ട് ബലപ്പെടുത്തിയുംപുതുയ മോട്ടോര്‍ വ്ച്ചും വെള്ളപ്പൊക്കത്തെ അതിജീവിച്ചിരുന്നു. ചെറുകിട കര്‍ഷകരാണ് പാടശേഖരത്തില്‍ അധികവും കൃഷി ഇറക്കിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയുടെ കടബാധ്യതയാണ് പാടശേഖര സമിതിക്കുള്ളത്. പാടശേഖരത്തിന്റെ നദീ തീരത്തുള്ള വടക്ക് പടിഞ്ഞാറന്‍ പുറം ബണ്ടുകള്‍ ഉയര്‍ത്തിയാല്‍ മാത്രമേ കൃഷി സംരക്ഷണത്തിന് ശ്വാശ്വത പരിഹാരമാകു. അടുത്ത നവംബര്‍ 5ന് പുഞ്ച കൃഷി ഇറക്കാനിരിക്കെയാണ് മടവീഴ്ചയില്‍ ലക്ഷങ്ങള്‍ നഷ്ടത്തിലാവുന്നത്് അടിയന്തരമായി ബണ്ട് ബലപ്പെടുത്തി കൃഷി സംരക്ഷണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മടവീണ പാടശേഖരം ഹരിപ്പാട് എഡിഒ എലിസബത്ത്,  വീയപുരം കൃഷി ഓഫിസര്‍ സൂസന്‍ തോമസ്, വില്ലേജ് ഓഫിസര്‍ സുജ സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss