|    Oct 24 Wed, 2018 11:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മണിപ്പൂര്‍ സര്‍വകലാശാലയില്‍ സമരം തുടരും

Published : 20th August 2018 | Posted By: kasim kzm

ഇംഫാല്‍: താല്‍ക്കാലികമായി നിര്‍ത്തിവച്ച സമരം തുടരാനുറച്ച് മണിപ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളും അധ്യാപകരും. സര്‍വകലാശാല വിവാദത്തില്‍ ഇടപെട്ട മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ല എന്നാരോപിച്ചാണ് സമരം തുടരാനുള്ള തീരുമാനം.
ഈ മാസം 16ന് പരസ്പര ധാരണയിലുണ്ടാക്കിയ കരാറില്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ മന്ത്രാലയം അവഗണിച്ചു. പ്രശ്‌നം അന്വേഷിക്കുന്ന കമ്മിറ്റി മുമ്പാകെ വിസി എ പി പാണ്ഡെ ഹാജരാവണം, വിസിയെ മാറ്റിനിര്‍ത്തിയായിരിക്കണം അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ തള്ളിയാണ് പുതിയ ഉത്തരവ്. അതിനാല്‍ സമരം തുടരാനാണ് തീരുമാനം- സര്‍വകലാശാലാ അധ്യാപക യൂനിയന്‍ വക്താവ് ദേബാനന്ദ പറഞ്ഞു. തീരുമാനത്തെ പിന്തുണച്ച് വിദ്യാര്‍ഥി സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss