|    Nov 17 Sat, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മണിപ്പൂര്‍ സര്‍വകലാശാലയില്‍ സംഘട്ടനം; നാലുപേര്‍ക്കു പരിക്ക്

Published : 8th August 2018 | Posted By: kasim kzm

ഇംഫാല്‍: ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മണിപ്പൂര്‍ സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളും ക്ലാസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെടുന്നവരും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതക ഷെല്ലുകളും മോക്ക് ബോംബുകളും പ്രയോഗിച്ചു.
ഭരണപരമായ അനാസ്ഥയും സാമ്പത്തിക ക്രമക്കേടുകളും കാണിച്ച വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും സമരത്തിലായതിനാല്‍ മണിപ്പൂര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ രണ്ടു മാസമായി പഠനമൊന്നും നടക്കുന്നില്ല.
സര്‍വകലാശാലാ പരിസരത്ത് പ്രകടനങ്ങള്‍ നിരോധിച്ച് ജില്ലാ ഭരണകൂടം കഴിഞ്ഞ ആഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് പ്രകടനം നടത്താന്‍ ശ്രമിച്ച നാട്ടുകാരെയും വിദ്യാര്‍ഥികളെയും പോലിസ് തടഞ്ഞിരുന്നു. സംഘട്ടനത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റുവെന്ന് സമരത്തിനു നേതൃത്വം നല്‍കുന്ന മണിപ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ (എംയുഎസ്‌യു) ഭാരവാഹി പറഞ്ഞു. എന്നാല്‍, പോലിസ് ഇക്കാര്യം നിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss