|    Nov 21 Wed, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: സിബിഐ നാലാം കുറ്റപത്രം സമര്‍പ്പിച്ചു

Published : 29th August 2018 | Posted By: kasim kzm

ഇംഫാല്‍: 2011ലെ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് രണ്ടു മണിപ്പൂര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ പ്രത്യേക അന്വേഷണ സംഘം നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ സഘോപം ഇബോതോംബി, റൈഫിള്‍മാന്‍ അജയ് പ്രകാശ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2011 ജൂണ്‍ 28ന് സായുധനെന്ന് ആരോപിച്ച് യുവാവിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് കേസ്. കൊല്ലപ്പെട്ടയാളില്‍ നിന്ന് ഒരു പിസ്റ്റളും എട്ടു റൗണ്ട് വെടിയുണ്ടകളും രണ്ട് ചൈനീസ് നിര്‍മിത ഗ്രനേഡുകളും കണ്ടെടുത്തതായി ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടയാള്‍ ആയുധം ഉപയോഗിച്ചതിനു തെളിവില്ലെന്ന് എസ്‌ഐടി വ്യക്തമാക്കി. മണിപ്പൂരിലെ 1,528 ഏറ്റുമുട്ടല്‍ക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്ന് 2017 ജൂലൈയിലാണ് സിബിഐ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss