|    Mar 26 Sun, 2017 6:38 pm
FLASH NEWS

മണിപ്പൂര്‍: പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിന് അധികാരമില്ലെന്ന് സുപ്രിംകോടതി; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരില്‍ അരങ്ങേറിയ 1500ലധികം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി ഉത്തരവ്. സായുധസേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ് (അഫ്‌സ്പ) പ്രാബല്യത്തിലുള്ള സ്ഥലങ്ങളിലാണെങ്കില്‍ പോലും നിയമം കൈയിലെടുക്കാനും പ്രതികാരനടപടികള്‍ നടത്താനും സെന്യത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളും അന്വേഷണവിധേയമാക്കണമെന്നും ക്രിമിനല്‍ കോടതികളില്‍ വിചാരണ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. മണിപ്പൂരിലെ സൈനിക അതിക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനുശേഷം അന്വേഷണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കും.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 62 കേസുകളാണ് ആദ്യം കൈകാര്യം ചെയ്യുക. ഇതിന്‍മേല്‍ ആഗസ്ത് 13ന് വാദം കേള്‍ക്കും. മണിപ്പൂരുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വാദവും കോടതി പരിഗണിച്ചു. അന്വേഷണം നടത്താനും ധനസഹായം നല്‍കാനുമായി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കമ്മീഷന്‍ ബോധിപ്പിച്ചു. വിഷയം പരിഗണിക്കുമെന്നും കമ്മീഷന് കൂടുതല്‍ അധികാരം നല്‍കാനാവുമോയെന്നു പരിശോധിക്കുമെന്നും കോടതി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക