|    Oct 22 Sun, 2017 8:37 am
Home   >  Todays Paper  >  page 7  >  

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

Published : 21st March 2017 | Posted By: fsq

 

ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. നിയമസഭയിലെ 60 അംഗങ്ങളില്‍ 33 പേര്‍ ശബ്ദവോട്ടോടെ ബിജെപിക്ക് പിന്തുണ നല്‍കി. 31 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ മാത്രം വിജയിച്ച ബിജെപി ചെറുകക്ഷികളുടെ സഹായത്തോടെ അധികാരം ഉറപ്പിക്കുകയായിരുന്നു. 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷി. വിശ്വാസവോട്ടില്‍ പ്രാദേശിക പാര്‍ട്ടികളായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയെ പിന്തുണച്ചു. രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍ജെപി) പിന്തുണയും ബിജെപി നേടി. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ഒരംഗവും ബിജെപിയെ പിന്തുണച്ചു. ഇവരെ കൂടാതെ ഒരു തൃണമൂല്‍ അംഗത്തിന്റെയും ഒരു സ്വതന്ത്രന്റെയും  പിന്തുണയും ബിരേന്‍സിങിന് ലഭിച്ചു. കോണ്‍ഗ്രസ്സിന് 27 വോട്ടാണ് കിട്ടിയത്. മണിപ്പൂര്‍ നിയമസഭയില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് കക്ഷികള്‍ക്ക് നാലു വീതം അംഗങ്ങളും എല്‍ജെപിക്ക് ഒരു അംഗവുമാണുള്ളത്. അതേസമയം, ഇന്നലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ ആയി ബിജെപിയിലെ യുവ്‌നം ഖേംചന്ദ് തിരഞ്ഞെടുക്കപ്പെട്ടു. വിശ്വാസവോട്ട് നേടിയതോടെ അസമിനും അരുണാചല്‍പ്രദേശിനും പിന്നാലെ ബിജെപി അധികാരമുറപ്പിക്കുന്ന മൂന്നാമത്തെ വടക്കുകിഴക്കന്‍ സംസ്ഥാനമായി മണിപ്പൂര്‍. വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ബിജെപി എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വം അസമിലെ ഗുവാഹത്തിയിലുള്ള ഒരു ഹോട്ടലിലേക്കു മാറ്റിയിരുന്നു. എംഎല്‍എമാരെ വോട്ടെടുപ്പില്‍ സ്വാധീനിക്കാതിരിക്കാനായിരുന്നു നടപടി. കോ ണ്‍ഗ്രസ്സും സമാനമായി തങ്ങളുടെ 27 അംഗങ്ങളെ ഇംഫാലിലെ ഒരു നേതാവിന്റെ വീട്ടിലേക്കു മാറ്റിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക