|    Oct 22 Sun, 2017 3:02 am
Home   >  Todays Paper  >  page 7  >  

മണിപ്പൂരിലേക്ക് മടക്കമില്ല : ഇറോം ശര്‍മിള

Published : 15th July 2017 | Posted By: fsq

 

ഇംഫാല്‍: സ്വദേശമായ മണിപ്പൂരിലേക്ക് തിരിച്ചുപോവാന്‍ താല്‍പര്യമില്ലെന്ന് ഉരുക്ക് വനിത ഇറോം ശര്‍മിള. ബ്രിട്ടിഷ് പൗരന്‍ ഡസ്മണ്ട് കൗടിനോവുമായുള്ള വിവാഹത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയ ശേഷമാണ് ഇറോം ഇക്കാര്യം വ്യക്തമാക്കിയത്. കൊടൈക്കനാല്‍ രജിസ്റ്റര്‍ ഓഫിസിലാണ് അപേക്ഷ നല്‍കിയത്. മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന (അഫ്‌സ്പ) ജനങ്ങളെ അടിച്ചമര്‍ത്തുനതിനെതിരേ 16 വര്‍ഷം പോരാടി. എന്നിട്ടും തന്നെ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുത്തി. അതുകൊണ്ട് തന്നെ ആ നാട്ടിലേക്ക് എന്തിനാണ് മടങ്ങുന്നതെന്ന് അവര്‍ ഒരു സ്വാകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം സ്വയം തിരുമാനിച്ചതാണിതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്ത് 9നാണ് നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മിള അവസാനിപ്പിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. അഫ്‌സ്പ തന്നെയായിരുന്ന പ്രചാരണ വിഷയം. പ്രജ (പിആര്‍ജെഎ) പാര്‍ട്ടി ഇറോം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു മല്‍സരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കൊടൈക്കനാലിലെത്തി വിശ്രമിക്കുകയാണ് ഇറോം. രാഷ്ട്രീയം മടുത്തു. അഫ്‌സ്പയ്‌ക്കെതിരേ ഇനിയും പോരാടും. സമരരീതി വ്യത്യസ്തമായിരിക്കും. ഗ്രീന്‍ അലയന്‍സ് എന്ന സാമൂഹ്യ സംഘടനയില്‍ ചേര്‍ന്നു. സംഘടനയ്ക്ക് പല പ്രവര്‍ത്തനലക്ഷ്യമുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹം ആഗസ്ത് 12ന് തമിഴ്‌നാട്ടിലെ പെരുമാള്‍മലൈയില്‍ വച്ച് നടക്കുമെന്നും ശര്‍മിള പറഞ്ഞു. വിവാഹത്തിന് നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ആരേയും ക്ഷണിക്കുന്നില്ല. സാധാരണ ചര്‍ച്ചില്‍വച്ച് ലളിതമായി നടത്താനാണ് ആലോചന. വിവാഹാനന്തരം സാധാരണ സ്ത്രീയായി ജിവിക്കാനാണ് ആഗ്രഹമെന്നും ഇറോം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക