|    Dec 18 Tue, 2018 11:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍സിബിഐ അന്വേഷണം: സൈനികര്‍ സുപ്രിംകോടതിയില്‍

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സൈന്യത്തിന് അമിതാധികാരം വ്യവസ്ഥചെയ്യുന്ന അഫ്‌സ്പ നിയമത്തില്‍ പ്രത്യേക ഭേദഗതി വരുത്താതെ നിയമത്തെ നിര്‍വീര്യമാക്കുകയാണെന്ന് ആരോപിച്ച് 355 സൈനികര്‍ സുപ്രിംകോടതിയെ സമീപിച്ചു.
മണിപ്പൂരില്‍ 2000ത്തിനും 2012നുമിടയില്‍ നടന്ന 1,582 വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ച് സിബിഐ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് 2017 ജൂലൈ 14ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്വേഷണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹകരിക്കാത്തതില്‍ കഴിഞ്ഞമാസം സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഇന്ത്യന്‍ സൈന്യത്തിലെ പട്ടാളക്കാരും മറ്റ് ഉദ്യോഗസ്ഥരുമടക്കം 350 പേര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍കര്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
സിബിഐ മാനുവലില്‍ നല്‍കിയ നിര്‍ദിഷ്ട നടപടിക്രമങ്ങള്‍ വേണ്ടത്ര സൂഷ്മതപാലിക്കാതെയാണു സായുധ സേനയെ കുറിച്ച് സിബിഐ പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനാല്‍ സിബിഐ നിര്‍ബന്ധിതമായി ദ്രുതഗതിയില്‍ ഇത്തരത്തില്‍ അന്വേഷണം നടത്തുന്നതെന്നുമാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. ഒരു സൈനിക ട്രൂപ്പിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം പ്രത്യേക സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഇതു നിലവില്‍ സംഘര്‍ഷമേഖലകളില്‍ സേവനം ചെയ്യുന്നവരെ ദോഷമായി ബാധിക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
അഫ്‌സ്പ നിയമം ദുര്‍ബലമാക്കിയാല്‍ അത് വിഘടനവാദ, ഭീകരവാദ വിരുദ്ധ ഓപറേഷനുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈനികരുടെ വാദം.
സൈനികര്‍ക്കെതിരേ സത്യസന്ധമായേ നടപടിയെടുക്കാവൂ എന്ന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. സംഘര്‍ഷമേഖലകളില്‍ സേവനംചെയ്യുന്ന സൈനികര്‍ക്ക് പ്രേരണയോടുകൂടിയതും വിവേചനപരവുമായ എഫ്‌ഐആറില്‍ നിന്ന് സംരക്ഷണം നല്‍കണം. അഫ്‌സ്പ നിയമത്തില്‍ സൈനികര്‍ക്ക് സംരക്ഷണം വ്യവസ്ഥചെയ്യുന്ന വകുപ്പുകള്‍ ദുര്‍ബലമാക്കരുത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സൈനികരെ പ്രോസിക്യൂട്ട് ചെയ്യുകയോ വ്യവഹരിക്കുകയോ ചെയ്യരുത്. തെറ്റായ രീതിയില്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരായ സൈനികര്‍ക്ക് അനുയോജ്യമാ നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിക്കാരുടെ ആവശ്യം.
സൈനികര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss